തിരുവനന്തപുരം: ‘മാലിന്യമുക്തം നവകേരളം’ കാമ്പയിനുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് നാളെയും മറ്റന്നാളും (ജൂലൈ 19, 20) നടത്താനിരുന്ന യോഗങ്ങള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവച്ചു. കാമ്പയിനില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ വിവിധ സംഘടനാ നേതാക്കളുമായുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ കൂടിക്കാഴ്ചയാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും.