“കാലം തേടുന്ന ഇസ്‌ലാഹ് “പ്രോഗ്രാം നടത്തി

Alappuzha

വടുതല : കെ എൻ എം മർക്കസു ദ്ദഅവ അരുർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടുതല പഞ്ചായത്ത്‌ ഓപ്പൺ വേദിയിൽ കാലം തേടുന്ന ഇസ്‌ലാഹ് ക്യാപ്ഷനിൽ പ്രോഗ്രാം നടത്തി കെ എൻ എം മർക്കസു ദ്ദഅവ കേരളത്തിൽ തുടങ്ങിയ ക്യാമ്പയിന്റെ ഭാഗമായി നടന്നുവരുന്ന അന്ധവിശ്വാസങ്ങൾക്കും, അനചാരങ്ങൾക്കും എതിരായുള്ള ബോധ വൽക്കരണത്തിന്റെ ഭാഗയിട്ടുള്ളതാണ് ഈ ക്യാമ്പയിൻ വടുതലയിൽ നടന്ന പൊതുപരിപാടി കെ എൻ എം മർക്കസു ദ്ദഅവ ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ എ. പി. നൗഷാദ് ഉദ്ഘാടനം ചെയ്തു.

പ്രമുഖ പണ്ഡിതൻ അലി മദനി മൊറയൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു കെ എൻ എം മർക്കസു ദ്ദഅവ മണ്ഡലം പ്രസിഡന്റ്‌ പി കെ എം ബഷീർ അധ്യക്ഷത വഹിച്ച യോഗത്തിന് മണ്ഡലം സെക്രട്ടറി നസീർ കായിക്കര സ്വാഗതം ആശംസിച്ചു സഹൽ പരപ്പനങ്ങാടി ആമുഖ പ്രഭാഷണം നിർവഹിച്ചു കെ എ. സുബൈർ അരുർ സദസ്സിന് നന്ദി രേഖ പ്പെടുത്തി.