യുവത്വം അംബേദ്‌കറെ വായിക്കുന്നു; യുവജാഗ്രത 26 ന് ആലപ്പുഴയിൽ എച്ച്. സലാം എം എൽ എം ഉദ്ഘാടനം ചെയ്യും

Alappuzha

ആലപ്പുഴ :ഐ എസ് എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുപത്തി ആറാമത് റിപ്പബ്ലിക് ദിനത്തിൽ യുവത്വം അംബേദ്കറെ വായിക്കുന്നു എന്ന സന്ദേശത്തിൽ യുവജാഗ്രത സംഘടിപ്പിക്കും ഐ എസ് എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിൽ എഴുപതിയാറ് മണ്ഡലങ്ങളിൽ നടത്തുന്ന യുവജാഗ്രത ആലപ്പുഴയിലും വലിയകുളത്തു ലോറി സ്റ്റാൻഡിന് എതിരെ യുള്ള പൊതു വേദിയിലാണ് നടത്തുന്നത് വൈകുന്നേരം 4 30 ന് ആരംഭിക്കുന്ന പൊതു പരിപാടി എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്യും.

കെ ഡി പി സംസ്ഥാന പ്രസിഡന്റ്‌ പന്തളം രാജേന്ദ്രൻ, ഡെമോക്രാറ്റിക് ലോയേഴ്‌സ് കൺവീനർ അഡ്വ. ഇ. എൻ. ശാന്തി രാജ്, കെ എൻ എം മർക്കസു ദ്ദഅവ ആലപ്പുഴ ജില്ലാ സെക്രട്ടറി സി. കെ. അസ്സനാർ, ആലപ്പുഴ ജില്ലാ ട്രഷറര്‍ നസീർ കായിക്കര സംസ്ഥാന പ്രവർത്തക സമിതി അംഗം ഷെമീർ ഫലാഹി തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കുമെന്ന് ഐ എസ് എം ജില്ലാ പ്രസിഡന്റ്‌ അലി അക്ബർ മദനി ഐ എസ് എം ജില്ലാ സെക്രട്ടറി പി. ച്ച്. അൻസിൽ എന്നിവർ അറിയിച്ചു.