തിരുവനന്തപുരം: നാഷണൽ കോളേജിൻറെ ‘ലേർണിംഗ് ഈസ് ലൈഫ്’ – ‘ഇൻസൈറ്റ് ഒ നാഷണൽ’ എന്ന പ്രോജെക്റ്റിൻറെ ഭാഗമായി സംഘടിപ്പിച്ച സൈബർ സെക്യൂരിറ്റി അവയർനെസ് പ്രോഗ്രാം കേരള പോലീസ് സൈബർ സെക്യൂരിറ്റി അസിസ്റ്റൻറ് കമ്മിഷണർ ഷാനിഹാൻ എ. ആർ ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാൻ, സ്റ്റാഫ് അഡ്വൈസർ ഉബൈദ്. എ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. ആൽവിൻ. ഡി, വൈസ്-പ്രിൻസിപ്പാൾ ജസ്റ്റിൻ ഡാനിയേൽ എന്നിവർ പങ്കെടുത്തു.