തിരുവനന്തപുരം: മാണിക്കോട് മഹാദേവ ക്ഷേത്രം ഉപദേശക സമിതി ഏർപ്പെടുത്തിയ വയ്യേറ്റ് കെ സോമൻ പുരസ്കാരത്തിന് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറയി 20 വർഷം കാലമായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന ഡോ സതീഷ് കുമാർ അർഹനായി. ആരോഗ്യരംഗത്ത് നിർണായകമായ സ്വാധീനമാണ് ഡോ സതീഷ് കുമാർ. 2019 -21 കാലഘട്ടത്തിലെ കോവിഡ് മഹാമാരിയിൽ നാടുവിറയ്ക്കുന്ന സമയത്ത് വീടുകളിൽ പോയി വരെ ചികിത്സ നടത്തി ജനകീയ ആരോഗ്യ രംഗത്ത് മാതൃകാപരമായ കാൽവയപ്പാണ് നടത്തിയിട്ടുള്ളത് ചെമ്പഴന്തി ചെല്ലമംഗലം സ്വദേശിയായ ഒരു ഡോക്ടർ വെഞ്ഞാറമൂട്, പുല്ലമ്പാറ ഗ്രാമങ്ങളിൽ 35 വർഷം തുടർച്ചയായി ജനങ്ങളുടെ വിശ്വസ്ത ഡോക്ടറായി തുടരുന്നു എങ്കിൽ അതിന് തീർച്ചയായിട്ടും സ്വീകാര്യതയും ആത്മ ബന്ധവും ഉണ്ടായിരിക്കണം സാമ്പത്തികമായി പിന്നാക്ക അവസ്ഥയിലുള്ള രോഗികളെ തിരിച്ചറിഞ്ഞു അവരെ നല്ല രീതിയിൽ സഹായിക്കാറുണ്ട്.

അതുപോലെതന്നെ നാടിൻറെ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ എല്ലാം നല്ല നിലയിൽ സഹായവും ചെയ്യാറുണ്ട്. ഇപ്പോൾ വെഞ്ഞാറമൂട് തണ്ട്റാംപോയ്ക ശിവഗംഗയിലാണ് താമസം. സംസ്കൃതം പോസ്റ്റ് ഡോക്ടറൽ ഫിലോ ആയ ഡോ ലതയാണ് ഭാര്യ. ചെന്നൈ ടാഗോർ മെഡിക്കൽ കോളേജിൽ മൂന്നാം വർഷ എം ബി ബി എസ് വിദ്യാർഥിനിയായ ഐശ്വര്യ എൽ ഏക മകളാണ്
മാണിക്കോട് ശിവക്ഷേത്രം ഭരണസമിതി ഭാരവാഹിയും നെല്ലനാട് ഗ്രാമപഞ്ചായത്ത് അംഗവും വെഞ്ഞാറമൂടിലെ നിസ്വാർത്ഥനായ പൊതു പ്രവർത്തകനുമായിരുന്നു വയ്യേറ്റ് കേ.സോമൻ.
അദ്ദേഹത്തിൻറെ സ്മരണയ്ക്കായാണ് ക്ഷേത്രം സാമൂഹിക രംഗങ്ങളിൽ സ്വാധീനം ചെലുത്തുന്ന വ്യക്തിത്വങ്ങളെ പുരസ്കാരം നൽകി ആദരിക്കുന്നത് ക്ഷേത്ര ഉത്സവം തുടങ്ങുന്ന ഫെബ്രുവരി 17ന് വൈകിട്ട് ആറിന് ക്ഷേത്രം സഭാ മണ്ഡപത്തിൽ നടക്കുന്ന ഉദ്ഘാടന യോഗത്തിൽ വെച്ച് മന്ത്രി വീണ ജോർജ് പുരസ്കാര സമർപ്പണം നടത്തും. ഡി കെ മുരളി എംഎൽഎ, ഗോകുലം ഗോപാലൻ, നടി മല്ലിക സുകുമാരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.