കൊടിയത്തൂർ: കേരള നദ് വത്തുൽ മുജാഹിദീൻ ജനറൽ സെക്രട്ടറിയും, മുസ്ലിം സാമുദായിക മുന്നേറ്റങ്ങൾക്ക് മുന്നിൽ നിൽക്കുകയും ചെയ്തിരുന്ന എം.മുഹമ്മദ് മദനിയുടെ സാമുദായിക-രാഷ്ട്രീയ-നവോത്ഥാന മേഖലകളിലെ ഇടപെടലുകൾ ചർച്ച ചെയ്യുന്നതിന് വേണ്ടി ഇസ്സത്ത് കൂട്ടായ്മ ‘മദനി നടന്ന വഴികൾ’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന സെമിനാർ നാളെ(ഫെബ്രുവരി 18 ചൊവ്വ) വൈകിട്ട് 6.30 മുതൽ കൊടിയത്തൂർ കാപ്പിറ്റൽ വൺ കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് സെമിനാർ ഉദ്ഘാടനം ചെയ്യും. പ്രൊഫ.എൻ.വി അബ്ദുറഹിമാൻ, അഹമ്മദ് സാജു,ഡോ.ഐ. പി അബ്ദുസ്സലാം,തൗഫീഖ് മമ്പാട്, ഡോ.സാബിർ നവാസ്, പി.പി അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ മദനി, എം.എ സലാം മാസ്റ്റർ, എം.അഹമ്മദ് കുട്ടി മദനി, ഷുക്കൂർ സ്വലാഹി എന്നിവർ വിഷയങ്ങളവതരിപ്പിച്ച് സംസാരിക്കും.