തൃശൂർ : അന്താരാഷ്ട്ര നാടകോത്സവ വേദിയിൽ അഭിനേതാവും സംവിധായകനും നിർമ്മാതാവുമായ എം. നാസർ അതിഥിയാകുന്നു. നാടക പ്രേമികൾക്ക് ലോകോത്തര നാടകങ്ങൾ ആസ്വദിക്കുന്നതിനുള്ള വേദി ഒരുക്കുന്ന ഇറ്റ്ഫോക്കിന്റെ ആവേശത്തിനൊപ്പമാണ് താരത്തിന്റെ സന്ദർശനം. വ്യത്യസ്ത സംസ്കാരങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ പ്രത്യാശയും പ്രതീക്ഷയും അതിജീവനവും പ്രമേയമാക്കിക്കൊണ്ട് മാനവികതയുടെ വീണ്ടെടുപ്പ് ആഹ്വാനം ചെയ്യുകയാണ് അന്താരാഷ്ട്ര നാടകോത്സവം. 23ന് വൈകുന്നേരം കേരള സംഗീത നാടക അക്കാദമിയുടെ മുൻവശത്തെ വേദിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് നാസർ പങ്കെടുന്നത്.മാർച്ച് രണ്ട് വരെയാണ് കേരളത്തിലെ ഏറ്റവും വലിയ നാടകോത്സവം ഇറ്റ്ഫോക് 2025ന് തൃശൂർ സാക്ഷ്യം വഹിക്കുന്നത്.
