തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊടികള്‍ കെട്ടുന്നതിനിടെ കോണിയില്‍ നിന്ന് താഴെ വീണ് ബി ജെ പി പ്രവര്‍ത്തകന് ദാരുണാന്ത്യം. അഴിമാവ് ഒറ്റാലി ശേഖരന്റെ മകന്‍ ശ്രീരംഗനാണ് (57) മരിച്ചത്. തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പര്യടനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അപകടം നടന്നത്.
അഴിമാവില്‍ നിന്നായിരുന്നു പര്യടനം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിനായി അലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെ സംഭവം. കോണിയില്‍ നിന്ന് താഴെ വീണ ശ്രീരംഗനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.