കൈത്തക്കരയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സും അവാർഡ് ദാനവും

Malappuram

തിരുന്നാവായ : ലഹരി നാടിന് ആപത്ത് എന്ന പ്രമേയത്തിൽ കൈത്തക്കര ഹമാസ് കൾച്ചറൽ ആർട്ട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സും അവാർഡ് ദാനവും ശ്രദ്ധേയമായി. വിവിധ മേഖലയിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു.

തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സ്ഫീർ വെട്ടൻ അധ്യക്ഷനായി.വിമുക്തി റിസോഴ്സ് പേഴ്സൺ കെ. ഗണേഷൻ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, തിരുന്നാവായ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി. സീനത്ത് ജമാൽ, മെമ്പർ മുസ്തഫ പള്ളത്ത്, റഫീഖ് എടയത്ത്, അടിയാട്ടിൽ അബ്ദുറഹിമാൻ , അബ്ദു കുന്നത്ത്, എം.സി. കുഞ്ഞീൻ, എം. നാസിഫ്, ഇ. മുനവ്വർ എന്നിവർ പ്രസംഗിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരായ ലാല മലപ്പുറം, നസീർ ഷിക്കു എന്നിവർ ലഹരിക്കെതിരെയുള്ള വിവിധ പരിപാടികൾ അവതരിപ്പിച്ചു.