തിരുവനന്തപുരം : കാൻസർ സേഫ് കേരള രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി കേരള സർക്കാർ ‘ ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം’ കാന്‍സര്‍ പ്രതിരോധത്തിനായുള്ള സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി നിംസ് മെഡിസിറ്റി, സ്വസ്തി ഫൗണ്ടേഷൻ ,സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷൻ ,പാങ്ങോട് മിലിട്ടറി ഹോസ്പിറ്റൽ, കോസ്റ്റ് ഗാർഡ് വിഴിഞ്ഞം സ്റ്റേഷൻ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ക്യാൻസർ നിർണ്ണയ ക്യാമ്പും തുടർ ചികിത്സാ പദ്ധതിയും സംഘടിപ്പിച്ചു.
തിരുവനന്തപുരം മിലിട്ടറി ഹോസ്പിറ്റൽ കമാൻഡിംഗ് ഓഫീസർ കേണൽ സുധീർ അനായത്ത് ഉത്ഘാടനം നിർവഹിച്ചു.
നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടറും, നൂറുൽ ഇസ്‌ലാം സർവകലാശാല പ്രോ ചാൻസിലറും, സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റിയുമായ ശ്രീ. എം എസ് ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി ചടങ്ങിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവും സ്വസ്തി ഫൗണ്ടേഷൻ ഉപദേശകസമിതി അംഗവുമായ ശ്രീ. ടി കെ എ നായർ അദ്ധ്യക്ഷത വഹിച്ചു.
പ്രശസ്ത കാൻസർ രോഗ ചികിത്സാ വിദഗ്ദ്ധനും , തോമസ് ജെഫേഴ്‌സൺ യൂണിവേഴ്‌സിറ്റി ക്ലിനിക്കൽ ഓങ്കോളജി പ്രൊഫസറും, ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഓഫ് കാൻസർ ട്രീറ്റ്‌മെന്റ് & റിസർച്ച് പ്രസിഡൻറും , സ്വസ്തി ഫൗണ്ടേഷൻ ഉപദേശക സമിതി അംഗവുമായ ഡോ. എം വി പിള്ള മുഖ്യപ്രഭാഷണം നടത്തി.
പ്രശസ്ത സിനിമാ താരവും കാൻസർ സേഫ് കേരളയുടെ ബ്രാൻഡ് അംബാസിഡറുമായ ശ്രീമതി. മംമ്ത മോഹൻദാസ് “കാൻസർ സേഫ് കേരള”യുടെ രണ്ടാം ഘട്ട സന്ദേശം നൽകി.
“ആരോഗ്യം ആനന്ദം : കാൻസർ സേഫ് കേരളയുടെ” സംയുക്ത പരിപാടികളുടെ പ്രഖ്യാപനം കേരള സർക്കാർ സംസ്ഥാന നോഡൽ ഓഫീസറും ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ബിപിൻ ഗോപാൽ നിർവഹിച്ചു.
കോസ്റ്റ് ഗാർഡ് സ്റ്റേഷൻ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ സർജൻ ലെഫ്റ്റനന്റ് ഡോ. സുധിൻ സുന്ദർ ; സംവിധായകനും, നടനും, നിർമ്മാതാവുമായ കെ മധു പാൽ, ചെറിയാൻ ഫിലിപ്പ്, സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റിയും നടിയുമായ കുക്കു പരമേശ്വരൻ , സ്വസ്തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജോർജ്ജ്, സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റി അഡ്വ. അമ്പിളി ജേക്കബ്, നിംസ് മെഡിസിറ്റി സർജിക്കൽ ഓൺകോളജിസ്റ്റ് ഡോ. ജി.എസ്. ജീവൻ, നിംസ് മെഡിസിറ്റി മെഡിക്കൽ ഓൺകോളജിസ്റ്റ് ഡോ. മിന്റു മാത്യു എബ്രഹാം, നിംസ് മെഡിസിറ്റി ക്ലിനിക്കൽ ഓൺകോളജിസ്റ്റ് ഡോ. അഞ്ചു എസ്. ചന്ദ്രബോസ്, കടയ്ക്കൽ ഗവ. ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ധനുജ , മിലിട്ടറി ഹോസ്പിറ്റൽ കൺസൾട്ടന്റ് ഡോ. ജ്യോതി വിഷ്ണു, ഡോ.ഗോകുൽ,എന്നിവർ ആശംസകൾ അർപ്പിച്ചു.
റിട്ടയേർഡ് ഐ ജി യും , സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റിയുമായ ശ്രീ. എസ് ഗോപിനാഥ് IPS സ്വാഗതം അർപ്പിച്ച ചടങ്ങിൽ നിംസ് മൈക്രോ ഹോസ്പിറ്റൽസ് CEO ശ്രീമതി. ഫാത്തിമ മിസാജ് കൃതജ്ഞത രേഖപ്പെടുത്തി. 400 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു