കോഴിക്കോട്: ഐ.എസ്.എം സംസ്ഥാന സമിതി ദഅവ-ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നടപ്പാക്കുന്ന ‘വൈറ്റ് ഷർട്ട് പീസ് ചലഞ്ചിന്റെ’ കോഴിക്കോട് സൗത്ത് ജില്ലാ തല ഉദ്ഘാടനം അഹമ്മദ് ദേവർ കോവിൽ എം.എൽ.എ നിര്‍വഹിച്ചു. ചടങ്ങിൽ ഐ.എസ്.എം ജില്ലാ കമ്മിറ്റി ഭാരവാഹികളായ ജുനൈദ് സലഫി, അഹമ്മദ് റഊഫ്, അഫ്സൽ പട്ടേൽത്താഴം, മുജീബ് പൊറ്റമ്മൽ, അസ്ലം എം.ജി നഗർ, ശജീർ ഖാൻ വയ്യാനം എന്നിവർ സംബന്ധിച്ചു.
