തലശ്ശേരി: മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് യൂനിറ്റ്
പാചക മൽസരം സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് തഫ്ലീം മാണിയാട്ട് ,ഹെഡ്മാസ്റ്റർ എം പി മജീദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ്, രാഷട്രപതി സ്കൗട്ട് അസീം ദിൽഷാദ്, രോഹിത്ത് അഹമദ് എന്നിവർ സംസാരിച്ചു. പി ടി എ അംഗങ്ങളായ കെ പി നിസാർ, തസ്നി, ഷബീർ കെ സി എന്നിവർ നേതൃത്വം നൽകി.