കെ എസ് ടി യു മാതൃക പരീക്ഷയും പരിശീലനവും സംഘടിപ്പിച്ചു

Malappuram

തിരുന്നാവായ :കെ.എസ്.ടി.യു സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ
എൽ എസ് എസ്, യു എസ് എസ് മാതൃക പരീക്ഷയും പരിശീലനവും സംഘടിപ്പിച്ചു.
ചേരുരാൽ ഹയർ സെക്കന്ററി സ്കുളിൽ നടന്ന പരീക്ഷാ പരിശീലനം തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയപ്പള്ളി ഖദീജ ഉദ്ഘാടനം ചെയ്തു. ഫൈസൽ മങ്ങാട് അധ്യക്ഷത വഹിച്ചു.തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ മുഖ്യാതിഥിയായിരുന്നു. ജലീൽ തൊട്ടി വളപ്പിൽ പരിശീലനത്തിന് നേതൃത്വം നൽകി.മാനേജർ പ്രതിനിധി ഷാനവാസ് മയ്യേരി , സ്റ്റാഫ് സെക്രട്ടറി കെ. ടി. ജാഫർ, ഇ .സക്കീർ ഹുസൈൻ , കെ. മുഹമ്മദ് ഷാഫി, നസീഫ് തൈക്കാടൻ, ഹഫ്സത്ത് അടിയാട്ടിൽ ,കെ. നിസാം എന്നിവർ സംസാരിച്ചു.