സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടണം: ഐ എസ് എം

Malappuram

കൊണ്ടോട്ടി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദു:സഹമാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഐ എസ് എം കൊണ്ടോട്ടി മണ്ഡലം കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഭക്ഷ്യ ഉത്പന്നങ്ങള്‍ സാധരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.

അടുത്ത ജനവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന വിജയത്തിന് യോഗം വിപുലമായ പദ്ധതികളാവിഷ്‌കരിച്ചു. കെ എന്‍ എം മര്‍ക്കസു ദഅവ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ യു പി യഹ്‌യാഖാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ എം ഷബീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. എം ആസിഫ്, കെ സി അഷ്‌റഫ്, സാലിം തവനൂര്‍, ഡോക്ടര്‍ പി എന്‍ മുസ്ഫിര്‍, സത്താര്‍ പറവൂര്‍, ഡോക്ടര്‍ മൂസ ഫാറൂഖി, ഫഹീം പുളിക്കല്‍, അഫ്‌സല്‍ കൊട്ടപ്പുറം, അംജദ് പെരിയമ്പലം, ഷമീര്‍ ബാബു, മുബഷിര്‍ കെ കെ, ശാക്കിര്‍ അരൂര്‍, നവാല്‍ ഫാറൂഖി പ്രസംഗിച്ചു.