കൽപ്പറ്റ: പാതിവിലക്ക് സ്കൂട്ടർ ലാപ്ടോപ്പ് ഗൃഹോപകരണങ്ങൾ തുടങ്ങിയ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിത്യ കൂലിചെയ്ത് ജീവിക്കുന്ന സാധാരണക്കാരെയും വീട്ടമ്മമാരെയും വിദ്യാർത്ഥികളെയും കബളിപ്പിച്ച് പണം തട്ടിയെടുക്കാൻ കൂട്ടുനിന്ന മുഴുവൻ കുറ്റക്കാരെയും കണ്ടെത്തി ശിക്ഷിക്കണമെന്നും അവരുടെ സ്വത്തുവഹകൾകണ്ടെത്തി ഇരകൾക്ക് നൽകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പാതിവില സംയുക്തസമിതിയുടെ കളക്ടറേറ്റ് മാർച്ച് 27ന് കളക്ടറേറ്റിൽ നടക്കും. കൽപ്പറ്റ മുണ്ടേരി നടന്ന യോഗത്തിൽ നാസിർ പാലൂ ർ അധ്യക്ഷത വഹിച്ചു. ജവാദ്
ജോയ്സി ഷമീർ സ്കറിയ തോമസ് റിഷാദ് അനീറ്റ തമിഴ് ഷെൽവി തുടങ്ങിയവർ സംസാരിച്ചു.