കല്പറ്റ: സ്‌നേഹത്തിലും ധാര്‍മികതയിലും കണ്ണി ചേര്‍ക്കപ്പെടേണ്ട മഹത്തായ കുടുംബ സംവിധാനം കേവലം ഭൗതിക വസ്തുക്കളാല്‍ പരിഗണിക്കുന്നത് മതത്തിനും മാനവികതക്കും വിരുദ്ധമാണെന്നും സ്ത്രീധനം പോലുള്ള സാമൂഹിക ജിര്‍ണതക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കേരള നദ് വത്തുല്‍ മുജാഹിദീന്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
കല്പറ്റയില്‍ ചേര്‍ന്ന യോഗം പി കെ പോക്കര്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. യൂനുസ് ഉമരി സ്വാഗതം പറഞ്ഞു. സി കെ ഉമ്മര്‍ അധ്യക്ഷന്‍ വഹിച്ചു. സയ്യിദ് അലി സലാഹി, യൂസഫ് ഹാജി ബത്തേരി, ഷബീര്‍ അഹമ്മദ് ബത്തേരി, താഹിര്‍ മേപ്പാടി, മമ്മദ്ക്ക വെള്ളമുണ്ട, സാലിഹ് പിണങ്ങോട്, അബ്ദുല്‍ ബാരി മുട്ടില്‍, അബൂട്ടി മാസ്റ്റര്‍ തരുവണ എന്നിവര്‍ പ്രസംഗിച്ചു.