ഷംസ് ആബ്ദീൻ രചിച്ച ‘പതറാത്ത കാലുകൾ’ പുസ്തക പ്രകാശനം ഫെബ്രുവരി 26 ന്

Thiruvananthapuram

തിരുവനന്തപുരം: ഷംസ് ആബ്ദീൻ രചിച്ച ‘പതറാത്ത കാലുകൾ’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം ഫെബ്രുവരി 26 ബുധനാഴ്ച വൈകിട്ട് 5.30 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കും.മുൻ ചീഫ് സെക്രട്ടറിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടറുമായ കെ. ജയകുമാർ പുസ്തക പ്രകാശനം നിർവഹിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം. ആർ തമ്പാൻ പുസ്തകം സ്വീകരിക്കും.

പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ അധ്യക്ഷനായിരിക്കും. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ പുസ്തകം പരിചയപ്പെടുത്തും. കലാ സാഹിത്യ സംസ്കൃതി പ്രസിഡന്റ്‌ പി. എസ് സുരേഷ്കുമാർ പുസ്തകത്തെ ക്കുറിച്ചുള്ള അമുഖം നടത്തും.

ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, കലാപ്രേമി ബഷീർ ബാബു, തെക്കൻ സ്റ്റാർ ബാദുഷ, ആർച്ച്‌ ബിഷപ്പ് റോബിൻസൺ ഡേവിഡ്, ഡോ. വാഴമുട്ടം ചന്ദ്രബാബു, ഡോ. സീനത്ത് ബീവി,ഡോ. ഗീതാ ഷാനവാസ്,ഡോ. അനിൽകുമാർ, ഡോ. ഷാനവാസ്‌ പ്രഭാകർ, ഡോ. വിജയലക്ഷ്മി, അഡ്വ. ഫസീഹ റഹിം, റഹിം പനവൂർ,
എം. കെ സൈനുൽ ആബ്ദീൻ തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് 3.30 മുതൽ
പ്രേം സിംഗേഴ്സ് അവതരിപ്പിക്കുന്ന ഗാനാലാപനം നടക്കും.