തിരുന്നാവായ: വളർന്നു വരുന്ന യുവതലമുറയെ ലഹരി വസ്തുക്കളിൽ നിന്നും സംരക്ഷിക്കുകയും ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളേയും. യുവജനങ്ങളേയും പങ്കാളികളാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പട്ടർനടക്കാവ് ആക്ഷൻ സ്പോട്ട് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് കരാട്ടെ യുടെ എട്ടാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി കരാട്ടയാണ് ലഹരി എന്ന പേരിൽ പട്ടർനടക്കാവ് അങ്ങാടിയിൽ ഒരുക്കിയ ലഹരിക്കെതിരെ ബോധവൽക്കരണവും പ്രദർശനവും ശ്രദ്ധേയമായി.ലഹരി വിരുദ്ധ സന്ദേശങ്ങൾ കോർത്തിണക്കി ലഹരിക്കെതിരെ കരാട്ടെ പ്രകടനങ്ങൾ നടന്നു.
തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. ടി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സെൻസായി അബ്ദുൽ ഖാദർ വളപ്പിൽ അധ്യക്ഷത വഹിച്ചു. ഇ.അജ്മൽ അഹമ്മദ് വിഷയാവതരണം നടത്തി. ഉമ്മർ ചിറക്കൽ, ജലീൽ വൈരങ്കോട്, സെൻസായി പി.കെ . ജംഷീർ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
എം. വി. ഷംല സ്വാഗതവും സെൻസായി എം. സാദിഖ് നന്ദിയും പറഞ്ഞു. വിവിധ മേഖലയിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു.