കൊണ്ടോട്ടി: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ സാക്ഷരതാമിഷന്‍ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുമായി സഹകരിച്ച് വൈദ്യര്‍ അക്കാദമിയില്‍ വെച്ച് ”പുസ്തക വിചാരവും ബഷീര്‍ അനുസ്മരണവും” സംഘടിപ്പിച്ചു. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ദശവാര്‍ഷികത്തിന്റെ ഭാഗമായി നടന്ന പരിപാടിയുടെ ഉദ്ഘാടനവും ബഷീര്‍ അനുസ്മരണ പ്രഭാഷണവും അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ നടത്തി. സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു.
സാക്ഷരതാ പ്രേരകും എഴുത്തുകാരിയുമായ സിമി രമേശന്‍ മംഗലം, തുല്യതാ പഠിതാക്കളില്‍ എഴുത്തുകാരായ എ.എം. ഫിറോസ് ഖാന്‍, ഗോപാലന്‍ കെ.പി., ഫര്‍സാന എന്‍. സംഗീത ഗൗസ് തിരൂര്‍ എന്നിവര്‍ എന്റെ രചനാലോകം പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിച്ചു. പ്രേരക്മാരായ എ. സുബ്രമണ്യന്‍, പി. ആബിദ, പി. സൈതലവി, സി.കെ. പുഷ്പ, പി. സരസ്വതി എന്നിവര്‍ സംസാരിച്ചു.