തകര ഷീറ്റ് കഴുത്തില്‍ പതിച്ച് വയോധികന് ദാരുണാന്ത്യം

Malappuram

മലപ്പുറം: തകര ഷീറ്റ് കഴുത്തില്‍ പതിച്ച് വയോധികന് ദാരുണാന്ത്യം. മലപ്പുറം മേലാറ്റൂര്‍ സ്വദേശി കുഞ്ഞാലനാണ് കാറ്റില്‍ പറന്നുവന്ന തകര ഷീറ്റ് കഴുത്തില്‍ പതിച്ചതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം നടന്നത്. മേലാറ്റൂര്‍ ചെമ്മണിയോട് പാലത്തിലെ റോഡിലൂടെ നടന്നു പോവുകയായിരുന്ന കുഞ്ഞാലന്റെ കഴുത്തിലേക്ക് തകരഷീറ്റ് പറന്നെത്തുകയായിരുന്നു.

വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ സമീപത്തെ കെട്ടിടത്തില്‍ നിന്ന് ഇളകിയ തകര ഷീറ്റ് പറന്നു വന്ന് പതിക്കുകയായിരുന്നു. തുടര്‍ന്ന് മുറിവേറ്റ് വീണ കുഞ്ഞാലനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.