റമളാനിലൂടെ വിശ്വാസക്കരുത്ത് നേടുക: കെ എൻ എം വയനാട്

Wayanad

കല്പറ്റ: ആഗതമാകുന്ന റമളാനിലൂടെ ആത്മീയ വളർച്ചക്ക് അനുവാര്യമായ വിശ്വാസ കരുത്ത് ആർജ്ജിച്ചടുക്കാൻ വിശ്വാസികൾ ശ്രമിക്കണമെന്നും അനുഗ്രഹീതമായ റമളാനിനെ കേവലം ആർഭാടത്തിന്റെയും ആഘോഷത്തിന്റെയും മാസമായി പരിഗണിക്കാതെ പരസ്പര സഹായത്തിന്റെയും സഹനത്തിന്റെയും ആരാധനയുടെയും മാസമാണെന്ന് ഓർമ്മ നിലനിർത്തണമെന്ന് കെ എൻ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ കമ്മിറ്റി മുട്ടിലിൽ സംഘടിപ്പിച്ച അഹ് ലു ൽ റമളാൻ എന്ന പരിപാടി
കെ എൻ എം ജില്ലാ സെക്രട്ടറി സയ്യിദലി സ്വലാഹി ഉദ്ഘാടനം ചെയ്തു, ഹുസൈൻ മൗലവി കണിയാമ്പറ്റ സ്വാഗതം പറഞ്ഞു, പോക്കർ ഫാറൂഖി മുട്ടിൽ അധ്യക്ഷത വഹിച്ചു അബ്ദുൽ അസീസ് മുസ്ലിയാർ മുട്ടിൽ, മുഹമ്മദ് മൗലവി വണ്ടൂർ, അബ്ദുറഹ്മാൻ സുല്ലമി മുട്ടിൽ, യൂനുസ് ഉമരി പിണങ്ങോട് എന്നിവർ വിഷയം അവതരിപ്പിച്ച സംസാരിച്ചു. എം മുഹമ്മദ് മാസ്റ്റർ മുട്ടിൽ നന്ദി പറഞ്ഞു