പടിഞ്ഞാറത്തറ : 2013 ൽ ജി എച്ച് എസ്. എസ് പടിഞ്ഞാറത്തറയിൽആരംഭിച്ച എസ്പിസി പദ്ധതിയുടെ തുടക്കകാലം മുതലുള്ള കേഡറ്റുകളുടെ സംഗമം നടത്തി.പ്രധാന അധ്യാപകൻ ടി ബാബു അധ്യക്ഷനായി.എസ് പി.സി മുൻ സിപിഒ ഇ.അനിൽ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് ശ്രീ സുധീഷ് ടി എസ് ഉദ്ഘാടനം ചെയ്തു.
മുൻ എസ് പി സി കേഡറ്റും യുവ കവയിത്രിയുമായ കുമാരി ഗൗതമി എസ് മദർ പി ടി എ പ്രസിഡണ്ട് ഖമറുന്നീസ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.കൃഷ്ണ ഗായത്രി , സ്വാതി സാബു ,ഷഹൻ ഷാജി തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവച്ചു. എസ് പി സി യില്‍ അംഗമാവുക എന്നത് ഓരോരുത്തരുടെയും ഭാഗ്യമാണ് എന്ന് ഓരോ കേഡറ്റും അവകാശപ്പെട്ടു.മൂന്നുവർഷം എസ് പി സി പദ്ധതിയുടെ ഭാഗമാകാൻ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവും ഏറ്റവും മനോഹരമായ ദിനങ്ങൾ എന്ന് ഓരോരുത്തരും പറഞ്ഞു.നൂറോളം കുട്ടികൾ ചടങ്ങിൽ പങ്കെടുത്തു. സി പി ഒ രാധിക ടി എസ് നന്ദി പറഞ്ഞു. എസ് പി സി കഴിഞ്ഞിറങ്ങിയ കേഡറ്റുകളെ അണിനിരത്തി സ്കൂളിന് മുതൽക്കൂട്ടാവുന്ന പ്രർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.