തളിപ്പറമ്പ: അഭയം വിമൺസ് ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അഗതികളും അനാഥകളുമായവർക്കുള്ള റമദാൻ കിറ്റ് വിതരണം കെ.എൻ.എം തളിപ്പറമ്പ മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം ഹാജി ഉൽഘാടനം ചെയ്തു. അഭയം ട്രസ്റ്റ് സെക്രട്ടറി നബീല.പി. സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കുഞ്ഞാമിന മുഹമ്മദ് അധ്യക്ഷത വഹിച്ചു.
അംഗങ്ങളായ അനീസ, ഷാമില, സൈറ ബാനു ,സപ്പോർട്ടിങ്ങ് കമ്മിറ്റിയംഗങ്ങളായ എം.പി.നിസാമുദ്ദീൻ, അബ്ദുൽ മജീദ്, കെ.എൻ.എം മണ്ഡലം ഭാരവാഹികളായ കൊടിയിൽ മുഹമ്മദ് കുഞ്ഞി, പി.ഇസ്മയിൽ എന്നിവർ സംബ്ബന്ധിച്ചു.
