തളിപ്പറമ്പ: 2017ൽ നടിയെ ആക്രമിച്ച സംഭവത്തിൽ സിനിമാ ലോകം അഥോലോക പിടിയിലെന്നും ക്രിമിനലുകൾക്കെതിരെ പോലീസ് സഹായം തേടാമെന്നും പറഞ്ഞ മുഖ്യമന്ത്രി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്താൻ മടിക്കുന്നത് നിരുത്തരവാദവും അവസരവാദവുമെന്ന് കെ.എസ്.എ.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിമൻ) തളിപ്പറമ്പ ബ്ലോക്ക് വനിതാ ഫോറം കൻവെൻഷൻ. സ്ത്രീ സുരക്ഷ കാര്യത്തിൽ വീമ്പു പറയുന്ന ഇടതു സർക്കാർ തന്നെ സ്ത്രീപീഡകരെ സംരക്ഷിക്കുന്ന കാര്യത്തിലാണ് മുൻപന്തിയിലെന്നും കൻവെൻഷൻ ആരോപിച്ചു.
കോൺഗ്രസ് മന്ദിരത്തിൽ നടന്ന കൻവെൻഷൻ കെ.എസ്.എസ്.പി.എ ജില്ലാ വൈസ് പ്രസിഡൻ്റ് പി.ലളിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വനിതാ ഫോറം പ്രസിഡൻ്റ് ഒ.വി ശോഭന അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണൻ, കമ്മിറ്റിയംഗം പി.സുഖദേവൻ, കൗൺസിലർ പി.കൃഷ്ണൻ, ബ്ലോക്ക് വനിതാ ഫോറം സെക്രട്ടറി എം.കെ കാഞ്ചനകുമാരി, മഹിളാ കോൺഗ്രസ് ജില്ലാ ട്രഷറർ കുഞ്ഞമ്മ തോമസ്, ആർ.വി വാസന്തി, എ.എം ഗ്രേസി, പി.വി വനജകുമാരി, കെ. ഡെയി സമ്മ, പി.പത്മിനി, പി.ശ്യാമള, കെ.ശകുന്തള, പി.കെ രമണിയമ്മ, ലൈല രാമത്ത് പ്രസംഗിച്ചു.