അത്താഴക്കുന്ന്: ചെക്കിയേടത്ത് അബ്ദുള്ള സാറ കുടുംബത്തിലെ അഞ്ച് തലമുറകളുടെ ഒത്തുചേരല്‍ പള്ളിക്കുന്ന് അച്ചുതവില്ലയില്‍ നടന്നു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന ടീച്ചര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ആദ്യ തലമുറയായ അബ്ദുള്ള സാറ ദമ്പതികളുടെ മക്കളായ സി.കുഞ്ഞിമറിയം, സി. ഖദീജ, സി.സൈനബ, സി.അസ്മ ബീവി, സി.അബ്ദുല്‍ ഖാദര്‍, സി.അബ്ദുല്‍ സത്താര്‍, സി.സുബൈദ, സി. ആസിയ, സി.ഫാത്തിമ എന്നിവരെയും പ്രതിനിധികളെയും ഡെപ്യൂട്ടി മേയര്‍ ഉപഹാരം നല്‍കി ആദരിച്ചു.സി.അബ്ദുല്‍ ഖാദര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. അത്താഴക്കുന്ന് മഹല്‍ ഖതീബ് അബ്ദുറഹ് മാന്‍ അന്‍വരി പ്രാര്‍ത്ഥന നടത്തി.സി. ഉസ്മാന്‍, മിസ്ഹബ് സുലൈമാന്‍ സുലൈമാന്‍, തന്‍ഹ, സി.പി.കുഞ്ഞമ്മദ്, സുലൈമാന്‍, ഹാഫിസ് മുഹമ്മദ് അനസ് സംസാരിച്ചു.