കടവത്തൂർ: കെ എൻ എം മർകസുദ്ദഅവ കടവത്തൂർ എരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരഞ്ഞിൻകീഴിൽ മർകസുദ്ദഅവ ഓഡിറ്റോറിയത്തിൽ റമളാൻ പ്രഭാഷണം തുടങ്ങി. ഖുർആൻ പഠനത്തിൻ്റെ രീതി ശാസ്ത്രം എന്ന വിഷയത്തിൽ പ്രൊഫ. ഹുമയൂൺ കബീർ ഫാറൂഖി പ്രഭാഷണം നടത്തി.

വി മൊയ്തു സുല്ലമി അദ്ധ്യക്ഷത വഹിച്ചു. ഉമ്മർ എടപ്പാറ, ആർ അബ്ദുൽ ഖാദർ സുല്ലമി എന്നിവർ പ്രസംഗിച്ചു. റമളാനിലെ എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് 1:15ന് പ്രമുഖ പണ്ഡിതന്മാർ പ്രഭാഷണത്തിന് നേതൃത്വം നൽകും.