കണ്ണൂര്‍: ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ എന്ന പ്രമേയത്തില്‍ ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ 12 ദിവസം നടക്കുന്ന കണ്ണൂര്‍ ജില്ലാ മാനവികതാ സന്ദേശ യാത്ര കോര്പ്പറേഷന് മേയര്‍ ഇന്‍ ചാര്‍ജ് കെ ശബീന ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ധീന്‍ പാലക്കോട്, സെക്രട്ടറി കെ എല്‍ പി ഹാരിസ്, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ഫൈസല്‍ ചക്കരക്കല്‍, ഐ എസ് എം ജില്ലാ പ്രസിഡന്റ് സഅദ് ഇരിക്കൂര്‍, എം ജി എം ജില്ലാ സെക്രട്ടറി കെ പി ഹസീന, എം എസ് എം ജില്ലാ പ്രസിഡന്റ് ഇജാസ് ഇരിണാവ്, ഐ ജി എം ജില്ലാ സെക്രട്ടറി ഷാന ഏഴോം എന്നിവര്‍ പ്രസംഗിച്ചു. ടി മുഹമ്മദ് നജീബ്, പി.വി സത്താര്‍ ഫാറൂഖി നേതൃത്വം നല്കി.
100ല്‍ പരം കേന്ദ്രങ്ങളില്‍ പതിനായിരം പേരിലേക്ക് സമ്മേളന സന്ദേശവും സ്നേഹ സന്ദേശവുമെത്തിക്കും. സമാപനം 13ന് കടവത്തൂര്‍ ടൗണില്‍ സമാപിക്കും. സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.