ജെ സി ഐ മേഖല 28 . സ്ക്കൂൾ ദത്തെടുക്കൽ പദ്ധതിസമപ്പണം ശ്രദ്ധേയമായി

Malappuram

തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി.റംഷീദ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു

പുറത്തൂർ: ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ ഇന്ത്യ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഒരു ചാപ്റ്റർ ഒരു സ്ക്കൂൾ ദത്തെടുക്കൽ പദ്ധതിയുടെ മേഖല 28 ൻ്റെ ഉദ്ഘാടനം ശ്രദ്ധേയമായി . ചമ്രവട്ടം പുതുപ്പള്ളി ശാസ്താ എ എൽ പി സ്ക്കൂളിൽ നടന്ന ചടങ്ങ് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും വിദ്യാഭാസ പ്രവർത്തകയുമായ ടി.വി. റംഷീദ ടീച്ചർ നിർവ്വഹിച്ചു.

പദ്ധതി പ്രകാരം ഒരു ജെ സി ഐ ഘടകം പ്രദേശത്തെ ഒരു വിദ്യാലയം ഏറ്റെടുത്ത് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുക എന്നതാണ്. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കുള്ള ശാക്തികരണ പരിശീലനം, വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനം, ദിനാചരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. ചടങ്ങിൽ മേഖല വൈസ് പ്രസിഡൻ്റ് പി. സുഹൈമ അധ്യക്ഷത വഹിച്ചു.

മേഖല സ്ക്കൂൾ കോർഡിനേറ്റർ ജലീൽ വൈരങ്കോട് പദ്ധതികൾ അവതരിപ്പിച്ചു. പി ടി എ പ്രസിഡൻ്റ് ഐ.പി. ജലീൽ, പ്രധാന അധ്യാപിക ആർ കെ. ശ്യാമള , പി. സാദിഖലി,
തിരൂർ ജെ സി ഐ പ്രസിഡൻ്റ് ഡോ: ജൗഹർ കാരാട്ട്, മുൻ പ്രസിഡൻ്റ് സി.പി. റിഫ സലീസ്, സെക്രട്ടറി ഹാരിസ് കൈനിക്കര, ട്രഷറർ അൻവർ കൂട്ടായി, ലുഖ്മാൻ അത്താണിക്കൽ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാ പരിപാടികൾ അരങ്ങേറി.