പാലക്കാട്: പഠന കാലത്തെ സഹപാഠിയുമായി നിരന്തരം ഫോണ്‍വിളി നടത്തിയതിന് ഭര്‍ത്താവ് ഭാര്യയെ കഴുത്തിന് വെട്ടി. തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂരിലാണ് ഫോണ്‍വിളിയെ ചൊല്ലി കൊലപാതക ശ്രമം നടന്നത്. ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസില്‍ ഭര്‍ത്താവിനെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ കോങ്ങത്ത് വളപ്പില്‍ സുനില്‍കുമാര്‍ (56) ആണ് അറസ്റ്റിലായത്.
സുനില്‍കുമാര്‍ ഭാര്യ മഹാലക്ഷ്മിയെ (45) ആയുധം കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഭാര്യ പഠനകാലത്തെ സഹപാഠിയുമായി നിരന്തരം ഫോണിൽ സംസാരിക്കുന്നതിലെ സംശയമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കഴുത്തിൽ ആഴത്തിൽ വെട്ടേറ്റ മഹാലക്ഷ്മി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.