കെ എൻ എം മർക്കസുദ്ദഅവ നേതൃ പരിശീലനവും നിശാ ക്യാമ്പും സംഘടിപ്പിച്ചു

Malappuram

തിരുന്നാവായ: കെ എൻ എം മർക്കസുദ്ദഅവ തിരൂർ മണ്ഡലം ട്രൂവെ നേതൃ പരിശീലനവും നിശാ ക്യാമ്പും സംഘടിപ്പിച്ചു. തെക്കൻ കുറ്റൂർ ഐ ഇ സി ഓഡിറ്റോറിയത്തിൽ കെ എൻ എം മർക്കസുദ്ദഅവ ജില്ലാ സെക്രട്ടറി കെ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. സി എം പി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഇഖ്ബാൽ വെട്ടം റമദാൻ കാല പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.

അബ്ദു റഷീദ് ഉഗ്രപുരം , അഫ്താഷ് ചാലിയം,ഹബീബ് നീരോൽ പ്പാലംഎന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി,ടി. ആബിദ് മദനി, ഹുസൈൻ കുറ്റൂർ, എം. സൈനുദ്ധീൻ, മജീദ് മംഗലം,സി എം സി . അറഫാത്ത് , ഷംസു അല്ലൂർ, നാജിയ മുഹ്സിൻ ,എം. അബ്ദു റഹിമാൻ, എൻ.കെ.ഫർസാന, യാസിർ ചേന്നര ,
പി. നിബ്രാസിൽ ഹഖ്, മൂസ മൗലവി എന്നിവർ പ്രസംഗിച്ചു.

റമളാനിലൂടെ റയ്യാനിലേക്ക് കാമ്പയിൻ്റെ ഭാഗമായി തസ്കിയത്ത് സംഗമം, ഇഫ്താർ മീറ്റ്, ഖുർആൻ ക്വിസ് മത്സരം എന്നിവ വിവിധ യൂണിറ്റുകളിൽ നടക്കും.