കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

Malappuram

മലപ്പുറം: കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പാണ്ടിക്കാട് കാളംകാവിലെ കാങ്കട അമീറിന്റെയും തസ്‌നിയുടെയും മകന്‍ റസല്‍ ആണ് മരിച്ചത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മരിച്ചത്. അമീറിന്റെ തറവാട്ടുവീട്ടില്‍ ആണ് സംഭവം.

കുട്ടി കുഴഞ്ഞുവീണ ഉടനെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍: സജല്‍.