മഞ്ചേരി : ജനാധിപത്യ മതേതര ഇന്ത്യ അഭിമുഖീകരിക്കുന്ന വെല്ലുവിളികളിൽ ആശങ്ക പങ്കുവെച്ച് പരസ്പര സഹകരണത്തിൻ്റെ സന്ദേശം കൈമാറി കെ.എൻ. എം മർകസുദ്ദ അവ മലപ്പുറം ജില്ല സമിതി സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദ സംഗമം ശ്രദ്ധേയമായി.
ആശയ തലത്തിൽ വേറിട്ടു പ്രവർത്തിക്കുന്നവർ രാജ്യത്തിൻ്റെ ഭാവിയോർത്ത് ഐക്യപ്പെടാൻ തയ്യാറാണെന്നു പ്രഖ്യാപിച്ചത് ഏറെ പ്രത്യാശക്ക് വക നല്കുന്നതായിരുന്നു.

വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ജനാധിപത്യ മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാൻ വോട്ടവകാശം വിനിയോഗിക്കണമെന്ന് സംഗമത്തിൽ പങ്കെടുത്തവർ ഒരേ സ്വരത്തിൽ പറഞ്ഞു.

സൗഹൃദ ഇഫ്താർ സംഗമം കേരളാ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് ഈയാച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിണ്ടൻ്റ് ഡോ: യു.പി യഹ് യ ഖാൻ മദനി ഇഫ്ത്താർ സന്ദേശം നൽകി.ജില്ല ട്രഷറർ എം.പി അബ്ദുൽ കരീം സുല്ലമി അധ്യക്ഷനായി, ഡി.സി.സി പ്രസിങ്ങൻ്റ് വിഎസ് ജോയി ,മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, അഡ്വ. സമദ്, അഡ്വ. സഫറുല്ല, വി കെ മുഹമ്മദലി ,നാസർ മാസ്റ്റർ കിഴുപറമ്പ, നഗരസഭ ചെയർ പേർസൺ വി.എം .സുബൈദ, വി സുധാകരൻ, സാജിദ് ബാബു,വി.പി ഫിറോസ്, അഡ്വ. മുഹമ്മദ് ശരീഫ്, കെ.ടി.എം ഷാജഹാൻ, ഷറഫുദ്ദീൻ മൗലവി,അഡ്വ. ബീന ജോസഫ്, പി. മൂസ സ്വലാഹി, എജിനിയർ അബ്ദുൽ അലി മഞ്ചേരി,കണ്ണിയൻ അബൂബക്കർ,കണ്ണിയൻ മുഹമ്മദലി, കെ.അബ്ദുൽ അസീസ്,വി.ടി.ഹംസ പ്രസംഗിച്ചു.

ഡോ. ജാബിർ അമാനി, ആദിൽ നസീഫ് മങ്കട, ഡോ. യൂനുസ് ചങ്ങര, മൂസ സുല്ലമി ആമയൂർ, അബ്ദുൽ, വി.പി അഹമ്മദ് കുട്ടി മാസ്റ്റർ, എ.നൂറുദ്ദീൻ എടവണ്ണ,വീരാൻ സലഫി ,ശാക്കിർ ബാബു കുനിയിൽ,ജലീൽ മോങ്ങം, കെ.എം.ബഷീർ, ഡോ.എൻ ലബീദ്, കെ അബ്ദുൽ റഷീദ്,ജൗഹർ അയനിക്കോട് ,ശഹീർ പുല്ലൂർ, ഫഹീം ആലുക്കൽ സനിയ ടീച്ചർ, താഹിറ ടീച്ചർ, അഫീഫ കെ. എന്നിവർ നേതൃത്വം നൽകി.