തിരൂർ: വിദ്യാർത്ഥികൾക്ക് പുതുക്കിയ പാഠപുസ്തകങ്ങളും അധ്യാപകർക്ക് സഹായികളും സ്ക്കൂളുകളിൽ വേഗത്തിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മറ്റി നേതൃ പരിശീലന ക്യാമ്പ് ആവശ്യപ്പെട്ടു. സഫല ബോധനം സമർപ്പിത മുന്നേറ്റം എന്ന പ്രമേയത്തിൽ നടന്ന ക്യാമ്പ് കെ എസ് ടി യു സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി പി.കെ. എം ഷഹീദ് ഉദ്ഘാടനം ചെ യ്തു.
കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ടി.പി. സുബൈർ അധ്യക്ഷത വഹിച്ചു. ലുഖ്മാൻ തങ്ങൾ ഉപഹാരങ്ങൾ വിതരണം ചെയ്തു. വി.പി. അബ്ദുറഹിമാൻ കുറ്റിപ്പുറം മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി പി.ജെ.അമീൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കെ എസ് ടി യു സംസ്ഥാന സെക്രട്ടറി ഇ.പി.എ ലത്തീഫ് , സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.എ. ഗഫൂർ, കെ. മുഹമ്മദ് മുസ്തഫ,എ ഷൗക്കത്ത്, ജില്ലാ പ്രസിഡൻ്റ് എൻ.പി. മുഹമ്മദ് അലി, ജനറൽ സെക്രട്ടറി കോട്ട വീരാൻ കുട്ടി, ജില്ലാ ഭാരവാഹികളായ ബഷീർ തൊട്ടിയൻ, ജലീൽ വൈരങ്കോട്, പി. അബബക്കർ സി.ടി. ജമാലുദ്ധീൻ, സാദിഖലി ചീക്കോട് വിദ്യാഭ്യാസ ജില്ലാ ഭാരാഹികളായ യൂനുസ് മയ്യേരി , സക്കരിയ്യ മങ്ങാടൻ, സുധീർ കൂട്ടായി, പി. സാജിദ്, മജീദ് വന്നേരി , റഫീഖ് പാലത്തിങ്ങൽ, യാസിർ ചെമ്പ്ര ,ഫൈസൽ കൊടുമുടി, എ.പി. സാബിർ, കാസിം എടപ്പാൾ, പി.സ ഫ് വാൻ , ഷാനിറ കുറ്റിപ്പുറം, ഷഫീദ അത്താണിക്കൽ, യൂത്ത് ലീഗ് സെക്രട്ടറി ജുനൈദ് പാമ്പലത്ത് എന്നിവർ പ്രസംഗിച്ചു.
ജില്ലാ സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുത്തവർക്ക് സ്വീകരണം നൽകി.