അധ്യാപകർ മാറുന്ന കാലത്തെ അഭിമുഖീകരിക്കണം: സി.ഐ. ഇ. ആർ അധ്യാപക ശില്പശാല

Malappuram

മഞ്ചേരി : മാറുന്ന കാലത്തെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥി തലമുറയെ സജ്ജമാക്കും വിധം സർഗാത്മകവും സക്രിയവുമായ അധ്യാപനത്തിന് അധ്യാപകരെ സജ്ജരാക്കേണ്ടതുണ്ടെന്ന് കെ.എൻ എം മർക്കസുദ്ദഅവ വിദ്യാഭാസ സമിതി സി.ഐ. ഇ ആർ. സംഘടിപ്പിച്ച ജില്ലാ മദ്റസ അദ്ധ്യാപക ശാക്തീകരണ ശിൽപശാല ആവശ്യപ്പെട്ടു.

ധാർമ്മികവും മൂല്യവത്തായതുമായ വിദ്യാഭ്യസം നേടലാണ് മനുഷ്യ വിമോചനത്തിൻ്റെ മുന്നിലുള്ള ഉപാധിയെന്നും ശില്പശാല അഭിപ്രായപ്പെട്ടു. കാലം തേടുന്ന ഇസ്ലാഹ് എന്ന പ്രമേയത്തിൽ കെ.എൻ എം മർക്കസു ദഅവ സംസ്ഥാന വ്യാപകമായി നടത്തുന്ന സന്ദേശ പ്രചാരണത്തിൻ്റെ ഭാഗമായി മഞ്ചേരി ഇസ്ലാമിക് സെൻ്റെറിൽ നടന്ന ശിൽപശാല കെ.എൻ.എം സംസ്ഥാന പ്രവർതക സമിതിയംഗം ശാക്കിർ ബാബു കുനിയിൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ കൺവീനർ എം.കെ. ബഷീർ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഡോ. എം.ടി. അബ്ദുൽ ഗഫൂർ നേതൃത്വം നൽകി. ആദിൽ എ.പി, യു.ടി. മുഹമ്മദലി മൗലവി, റജ പുളിക്കൽ, നൂറുദ്ധീൻ തച്ചണ്ണ , സുഹ്റ ടീച്ചർ അരീക്കോട്, മുസ്ഥഫ പാപ്പിനിപ്പാറ സംസാരിച്ചു. ഇ ബഷീർ അൻവാരി സമാപന പ്രഭാഷണം നടത്തി.