കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ ദശവാര്‍ഷികത്തോടനുബന്ധിച്ച് മനു ഇന്റര്‍നാഷണല്‍ മ്യൂസിക് കലാ അക്കാദമി(മിംക) സംഘടിപ്പിക്കുന്ന ”സരിഗമരാഗം” സംസ്ഥാനതല മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ, അക്കാദമി ജോ. സെക്രട്ടറി ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ 30-ന് ഞായറാഴ്ച വൈകുന്നേരം കിഴിശ്ശേരി, പുളിയക്കോട് ആക്കപ്പറമ്പിലെ മാജിക്ലാന്റ് സ്പോര്‍ട്സ് സിറ്റി മിനി ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി.
സംസ്ഥാന തലത്തില്‍ പങ്കെടുക്കുന്ന അപേക്ഷകരില്‍ നിന്നും ഓഡിഷന് വഴി തെരഞ്ഞെടുക്കപ്പെട്ട 11-മത്സരാര്‍ത്ഥികള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കും. കലാരംഗത്ത് വിവിധ പുരസ്കാരങ്ങള്‍ നേടിയ കലാകാരരെ ചടങ്ങില്‍ ആദരിക്കും. ഒന്നാം റൗണ്ടില്‍ മത്സരാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്ന പാട്ടുകളും രണ്ടാം റൗണ്ടില്‍ മോയിന്‍കുട്ടി വൈദ്യരടക്കമുള്ള മാപ്പിളപ്പാട്ട് രംഗത്തെ മണ്മറഞ്ഞ പ്രതിഭകളുടെ കാവ്യങ്ങളുമാണ് അവതരിപ്പിക്കപ്പെടുക.