തനിമ കലാ സാഹിത്യ വേദി ജില്ല ഭാരവാഹികൾ ശഹബാസിന്‍റെ വീട് സന്ദർശിച്ചു

Kozhikode

താമരശ്ശേരി: പത്താം ക്ലാസ് വിദ്യാർഥി കളുടെ മർദനമേറ്റ് മരണപ്പെട്ട താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ശഹബാസിന്റെ വസതിതനിമ കലാ സാഹിത്യ വേദി ജില്ല ഭാരവാഹികൾസന്ദർശിച്ചു. പിതാവ് ഇഖ്ബാലിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു.

സഹപാഠികളായവർതന്നെ ആസൂത്രണം ചെയ്ത അക്രമത്തിൽ ഗുരുതര പരുക്കേറ്റ് ദാരുണമായി കൊല്ലപ്പെടേണ്ടി വന്നത് അങ്ങേയറ്റം ഭീകരമായ സാഹചര്യമാണെന്നും കൊലപാതകികൾക്ക് മാതൃകാപരമായ ശിക്ഷ നൽകാനും സമാന സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും സർക്കാർ സംവിധാനങ്ങൾ ജാഗ്രതപുലർത്തണമെന്ന് തനിമ കലാ സാഹിത്യ വേദി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ മൗനം പാലിക്കാതെ സാംസ് കാരിക പ്രവർത്തകരും ശബ്ദമുയർത്തണം.

ജില്ല പ്രസിഡന്റ് സി.എ. കരീം പൈങ്ങോട്ടായി, ജനറൽ സെക്രട്ടറി അഷ്റഫ് വാവാട്, വൈസ് പ്രസിഡന്റ് കെ.പി.മുസ്തഫ കുറ്റിക്കാട്ടൂർ , സെക്രട്ടറി സലാം കരുവൻമ്പൊയിൽ, റാഷി താമരശ്ശേരി, വി.പി.അബ്ദുറഹിമാൻ എന്നിവരാണ് വീട്സന്ദർശിച്ചത്.