ഒഡീഷയിൽ നടക്കുന്ന നാഷണൽ ഇന്‍റഗ്രേഷൻ ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് വയനാട്ടിൽ നിന്ന് നിരഞ്ജ്.കെ.ഇന്ദ്രനും

Wayanad

കല്പറ്റ: ഒഡീഷ്യയിലെ ബെര്‍ഹാംപുര്‍ യൂണിവേഴ്സിറ്റിയില്‍ മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആന്‍ഡ് സ്പോര്‍ട്സ് നാഷണൽ സർവീസ് സ്കീം ഒഡീഷ റീജിയണൽ ഡയറക്ടറേറ്റ് നടത്തുന്ന നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ കേരളത്തിനെ പ്രതിനിധീകരിച്ച് കാലിക്കറ്റ് സർവകലാശാലയിലെ എന്‍.എസ്.എസ് വൊളന്റിയര്‍മാരായ ആറ് വിദ്യാര്‍ഥികള്‍ അർഹത നേടി.

വയനാട് നിന്നും എൻ.എം.എസ്.എം ഗവൺമെൻ്റ് കോളേജ് കൽപ്പറ്റയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും എൻ എസ് എസ് വളണ്ടിയറും ആയ നിരഞ്ജ്.കെ. ഇന്ദ്രൻ എന്ന വിദ്യാര്‍ഥിയും ദേശീയ ഉദ്ഗ്രഥന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഏഴു ദിവസത്തെ ക്യാമ്പ് പൂര്‍ത്തിയാക്കി മാർച്ച് 9 ന് വിദ്യാര്‍ഥികള്‍ മടങ്ങും.

കേരളത്തെ പ്രതിനിധീകരിച്ച് കാലിക്കറ്റ് സർവ്വകലാശാലയാണ് നാഷണൽ ഇൻ്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുക്കുന്നത്. മാർച്ച് 3 ന് ആരംഭിച്ച ക്യാമ്പിൽ മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് കേരളാ ജനതയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രകടനങ്ങളും വിവിധ കേരള കലാ രൂപങ്ങളെ അവതരിപ്പിച്ചും ശ്രദ്ധേയമായ പ്രകടനം വിദ്യാർത്ഥികൾ നടത്തിയിരുന്നു. വയനാട് കാര്യമ്പാടി,പുതുർ സ്വദേശിയാണ് നിരഞ്ജ്.

കാക്കവയൽ ഗവൺമെന്റ് ഹയർസെക്കൻഡറി അധ്യാപകനായ കെ എൻ ഇന്ദ്രൻ മാഷിന്റെയും , കണിയാമ്പറ്റ ഗവൺമെന്റ് യുപി സ്കൂൾ അധ്യാപിക രമ്യ രവികുമാറിന്റെയും മകനാണ്.