വയനാട് ഉരുള്‍പ്പൊട്ടല്‍; 30 ലക്ഷം രൂപ ധനസഹായം നല്‍കി ലെന്‍സ്‌ഫെഡ്

Wayanad

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടര്‍ക്ക് സിവില്‍ എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) 30 ലക്ഷം രൂപ ധനസഹായം നല്‍കി. വീട് നഷ്ടപ്പെട്ട മൂന്ന് കുടുംബത്തിന് പുതിയ വീട് നിര്‍മിക്കുന്നതിനായി 10 ലക്ഷം രൂപ വീതമാണ് ധനസഹായം.

മുട്ടില്‍ കോപ്പര്‍ കിച്ചണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ധനസഹായ വിതരണോദ്ഘാടനം ടി സിദ്ധിഖ് എംഎല്‍എ നിര്‍വഹിച്ചു. ലെന്‍സ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജിതിന്‍ സുധാകൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ ഗിരീഷ് കുമാര്‍ ടി, സംസ്ഥാന കറസ്‌പോണ്ടന്റ് സെക്രട്ടറി അനില്‍കുമാര്‍ പിബി, സ്റ്റേറ്റ് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ കെ സുരേന്ദ്രന്‍, സലില്‍ കുമാര്‍ പി സി, ജില്ലാ പ്രസിഡന്റ് ഹാരിസ് അറക്കല്‍, ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ എം, ജില്ലാ ട്രഷറര്‍ ടി രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.