തലശ്ശേരി : പാറാൽ മാപ്പിള എൽ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. തലശ്ശേരി സൗത്ത് ഉപജില്ല എ ഇ ഒ സുജാത ഇ പി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. റാഫി പേരാമ്പ്ര ഇഫ്താർ സന്ദേശം നൽകി. പ്രധാനാധ്യാപിക ബേബി ശീതള അധ്യക്ഷത വഹിച്ചു.
പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് മാനേജർ എം പി അഹമ്മദ് ബഷീർ, മാനേജിംഗ് കമ്മിറ്റി സെക്രട്ടറി റമീസ് പാറാൽ, സ്കൂൾ മാനേജർ വി ടി ഇർഷാദ്, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ മണിലാൽ, പാറാൽ അൽഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ മാനേജർ വി പി മുഹമ്മദലി, പി പി മുസ്തഫ എന്നിവർ പങ്കെടുത്തു.