സകാത്ത് നിർബന്ധ ബാദ്ധ്യതയെന്നത് നാം വിസ്മരിക്കരുത്: വിസ്ഡം

Kozhikode

കോഴിക്കോട് :സകാത്ത് ഓരോ മനുഷ്യൻ്റെയും നിർബന്ധ ബാദ്ധ്യതയാണെന്നത് നാം വിസ്മരിക്കരുതെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ജില്ലാ പ്രവർത്തക സംഗമം ഓർമ്മപ്പെടുത്തി.

സകാത്ത് സമ്പത്തിൻ്റെ ശുദ്ധീകരണവും, വിശ്വാസത്തിൻ്റെ ദൃഢതയുമാണ് സൂചിപ്പിക്കുന്നത്. ഓരോ സമ്പത്തിൻ്റെയും നിശ്ചിത കണക്ക് എത്തിയാൽ ആനുപാതികമായി സക്കാത്ത് നൽകുവാനും അർഹരായവർക്ക് എത്തിക്കുവാനും എല്ലാവരും പരിശ്രമിക്കണം.

സകാത്തിൻ്റെ സംഘടിതമായ ശേഖരണവും വിതരണവും സമൂഹത്തിൽ തുല്യതയില്ലാത്ത ക്ഷേമ വിപ്ലവമാണ് സൃഷ്ടിച്ചതെന്നും വിജ്ഞാന വേദി ഓർമ്മപ്പെടുത്തി. സംസ്ഥാന ട്രഷറര്‍ കെ സജ്ജാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ വി ടി ബഷീർ അധ്യക്ഷത വഹിച്ച സംഗമത്തിൽ പി സി ജംസീർ ആമുഖ പ്രഭാഷണം നടത്തി. അൻവർ അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി അഷ്‌റഫ്‌ കല്ലായി സ്വാഗതവും മകബൂൽ അത്തോളി നന്ദിയും പറഞ്ഞു.