“റമദാനിലൂടെ റയ്യാനിലേക്ക് ” റമദാൻ പ്രഭാഷണവും സമൂഹ നോമ്പ് തുറയും നടത്തി

Alappuzha

ആലപ്പുഴ : വലിയകുളം കെ എൻ എം മർക്കസു ദ്അവ ശാഖയുടെ നേതൃത്വത്തിൽ റമദാൻ പ്രഭാഷണവും സമൂഹ നോമ്പ് തുറയും നടത്തി. നീതി ബോധം ഇസ്‌ലാമിൽ എന്ന വിഷയം അവതരിപ്പിച്ച് കൊണ്ട് ഇബ്രാഹിം മദനി എടവനക്കാട് സംസാരിച്ചു ജീവിതത്തിൽ ഒരു വിശ്വാസി നടപ്പിലാക്കേണ്ട നീതി സംവിധാനങ്ങളെ കുറിച്ച് ഖുർആനും, ഹദീസും എടുത്തു പറഞ്ഞു സദസ്സിനെ ബോധവൽക്കരിച്ചു റമദാനിന്റെ ആദ്യ പത്തു ദിനങ്ങൾ വിടപറയുമ്പോൾ വലിയകുളം മസ്ജിദ് റഹ്‌മ വിശ്വാസികളാൽ നിറകവിഞ്ഞു

തുടർച്ചയായി നടന്നു വരുന്ന സമൂഹ നോമ്പ് തുറയിൽ പുരുഷൻമാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർ പങ്കാളികളായി എല്ലാവരും പഠന ക്ലാസ്സിന് ശേഷം കൂട്ടായ്മയോടെയുള്ള ഇഫ്താർ സംഗമം സാഹോദര്യം ഉറപ്പുവരുത്തുവാനും ബന്ധങ്ങൾ നിലനിർത്തിപോരുവനും ലഭിക്കുന്ന അവസരങ്ങളായി മാറുന്നു സ്ത്രീകളുടെ നിറസാന്നിധ്യം, കുട്ടികളുടെ കൂട്ടായ്മ പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ മക്കളെ നമ്മുടെ കൂടെ ചേർത്തുവെക്കുവാനും അവരോടൊപ്പം കൂട്ടമായി ദീനി പരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാനും ഇത് പോലുള്ള കുടുംബ ഇഫ്താർ സഹായകരമാകുന്നു ദിനം വർധിച്ചു വരുന്ന വിശ്വാസികളുടെ സാന്നിധ്യം ഭാവിയിൽ ദീനി രംഗം സജീവമാക്കുന്നതിനു പ്രതീക്ഷയേകുന്നു ഇതിന് നേതൃത്വം നൽകുന്ന, സാമ്പത്തിക സഹായം നൽകുന്ന എല്ലാവർക്കും അല്ലാഹു തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥന മാത്രം.