പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ മൊതക്കര വെള്ളമുണ്ട റോഡിന്റെ ടൗൺ ഭാഗത്തെ ഫുട്പാത്തിന്റെ നിർമ്മാണവും ഇറിഗേഷൻ വകുപ്പിന്റെ റോഡിലേക്ക് തള്ളി നില്ക്കുന്ന മതിൽ പൊളിച്ച് മാറ്റുക, റോഡിന്റെ വീതി കൂട്ടുക റോഡിലേക്കുള്ള കയ്യേറ്റങ്ങൾ തടയുക ടാറിംഗ് നടപടികൾ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി പടിഞ്ഞാറത്തറ പഞ്ചായത്ത് ഘടകം ഒപ്പു ശേഖരണം നടത്തുന്നു. ഒപ്പുശേഖരണവുമായി സഹകരിക്കണമെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന ഭാരവാഹി ജോമോൻ വയനാട് ആവശ്യപ്പെട്ടു.