പലസ്തിനികളോട് ഐക്യപ്പെടുക, ഇസ്രായേലിനെ ബഹിഷ്‌കരിക്കുക, ലഹരി മാഫിയയെ പ്രതിരോധിക്കുക: കെ.എന്‍.എം മര്‍കസുദഅവ

Kerala

കോഴിക്കോട് : വിശുദ്ധ റമദാനിലെ പ്രാര്‍ത്ഥനാ നിര്‍ഭരമായ ദിനരാത്രങ്ങളിലൂടെ ആത്മവിശുദ്ധി കൈവരിച്ച് ഈദുല്‍ഫിത്വര്‍ ആഘോഷിക്കുന്ന വിശ്വാസി സമൂഹത്തിന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി.ഉമര്‍ സുല്ലമിയും ജനറല്‍ സെക്രട്ടറി എം.അഹമ്മദ്കുട്ടി മദനിയും ഈദ് ആശംസകളര്‍പ്പിച്ചു.

ആഗോള മുസ്‌ലിംകള്‍ ആഹ്ലാദപൂര്‍വം ഈദ് ആഘോഷിക്കുമ്പോള്‍ ഇസ്രായേല്‍ ഭീകരന്‍മാരുടെ കുട്ടക്കുരുതിക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പലസ്തീനികള്‍ക്കുവേണ്ടി ദൈവത്തിലേക്ക് കൈ ഉയര്‍ര്‍ത്താന്‍ കെ.എന്‍.എം മര്‍കസുദ്ദഅവ നേതാക്കള്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.

ഈദ്ഗാഹുകളില്‍ പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഇസ്രയേലിന്റെയും ഇസ്രായേലിനെ സഹായിക്കുന്നവരുടെയും ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ പ്രതിജ്ഞ ചെയ്യുകയും വേണം. കേരളത്തിന്റെ സാമൂഹ്യ ഭദ്രത തകര്‍ക്കുന്ന ലഹരി മാഫിയക്കെതിരെ പോരാടാന്‍ യുവാക്കളെ സജ്ജമാക്കു കയും ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാടുമെന്ന് പ്രതിജ്ഞ ചെയ്യണം.

രാജ്യത്ത് സംഘ്പരിവാര്‍ ഫാസിസം വീണ്ടും ക്രൂരമുഖം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ മതേതര ചേരിയെ ശക്തിപ്പെടുത്താനാവശ്യമായ സൗഹൃദ സംഘടിപ്പിക്കണമെന്നും സി.പി ഉമര്‍ സുല്ലമിയും എം. അഹമ്മദ് കുട്ടി മദനിയും പ്രവര്‍ത്തകരോടഭ്യര്‍ത്ഥിച്ചു.