മഞ്ചേരി: ആരോഗ്യരംഗത്തെ തട്ടിപ്പുകൾക്ക് മതത്തെ കൂട്ടുപിടിക്കരുതെന്നും ,ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ നടത്തുന്ന പ്രചാരണങ്ങൾക്ക് മതത്തിൻറെ മുഖം നൽകി ചൂഷണം നടത്താനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും കെ എൻ എം മർക്കസു ദഅവ ജില്ലാ നേതൃ സംഗമം ആവശ്യപ്പെട്ടു.
പ്രസവം ആശുപത്രികളിൽ വെച്ച് ആകരുതെന്ന പ്രചാരണത്തിന് മതത്തിൻറെ പരിവേഷം നൽകാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും സംഗമം ആവശ്യപ്പെട്ടു. കോഡൂരിൽ പ്രസവത്തെ തുടർന്ന് ചികിത്സ ലഭിക്കാതെ യുവതി മരിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തുന്ന മടവൂർ കാഫില എന്ന ആത്മീയ ചികിത്സ സരണിയാണ് കുറ്റക്കാർ’ രോഗ ചികിത്സയെക്കുറിച്ച് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെജാഗ്രത പുലർത്തണമെന്നും സംഗമം ആവശ്യപ്പെട്ടു.
വെളിച്ചം സംസ്ഥാന ചെയർമാൻ എം പി അബ്ദുൽ കരീം സുല്ലമി ഉദ്ഘാടനം ചെയ്തു.ഷംസുദ്ദീൻ അയനിക്കോട് അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ അബ്ദുൽ അസീസ് മാസ്റ്റർ,നൂറുദ്ദീൻ എടവണ്ണ,വിസി സക്കീർ ഹുസൈൻ മൗലവി, ശാക്കിർ ബാബു കുനിയിൽ,അബ്ദുൽ ഗഫൂർ സ്വലാഹി,കെഎം ബഷീർ,മിസ്അബ് സ്വലാഹി, പി. അഷ്റഫ്, സാഹിർ കൊട്ടപ്പുറം,ജലീൽ മോങ്ങം ,ഫാസിൽ അലുക്കൽ, റഫീഖ് അകമ്പാടം , ഫസ്ന കരുളായി സംസാരിച്ചു.