കോഴിക്കോട് : ഓപറേഷന്‍ സിന്ദൂരില്‍ ജീവത്യാഗം ചെയത സൈനികരെയും കുടുംബങ്ങളെയും അധിക്ഷേപിക്കുകയും സൈനികരുടെ ആത്മാഭിമാനത്തെ അവഹേളി ക്കുകയും ചെയ്യുന്ന ബി.ജെ.പി നേതാക്കളുടെ രാജ്യദ്രോഹ നടപടി പൊറുപ്പിക്കാവതല്ലെന്ന് കെ എന്‍ എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. സൈനികരെ അധിക്ഷേപിച്ച ബി ജെ പി ജനപ്രതിനിധികളെ അയോഗ്യരാക്കി ജയിലിലടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം.
രാജ്യം ഒറ്റക്കെട്ടായി പിന്തുണച്ച ഓപറേഷന്‍ സിന്ദൂറിനെ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്ന സംഘ്പരിവാറിന്റെ നടപടി അംഗീകരിക്കാനാവില്ല. പെഹല്‍ഗാമിലെ കേന്ദ്ര സര്‍ക്കാറിന്റെ വീഴ്ചകള്‍ മറച്ചു വെക്കാനും അധികാര തുടര്‍ച്ചക്കും വേണ്ടി ബി ജെ പി നടത്തുന്ന കുതന്ത്രങ്ങളെ രാജ്യത്തെ ജനങ്ങളും പ്രതിപക്ഷ കക്ഷികളും തിരിച്ചറിയണം.
ഗാസയില്‍ സമാധാന ജീവിതം സാധ്യമാക്കാതെ അറബ് രാഷ്ട്രങ്ങള്‍ അമേരിക്കയുമായി യാതൊരു ഉടമ്പടിയിലും ഏര്‍പ്പെട്ടുകൂടാ. പിഞ്ചു കുഞ്ഞുങ്ങളെ പോലും കൊന്നൊടുക്കാന്‍ ഇസ്രായേലിന് ആയുധവും പണവും നല്‍കുന്ന ഡൊണാള്‍ഡ് ട്രമ്പിന് ബഹുമതികള്‍ നല്കി ആദരിക്കുന്നത് പലസ്തീനികളോട് ചെയ്യുന്ന കടുത്ത അപരാധമാണ്. പലസ്തീന്‍ ജനതയെ ലിബിയയിലേക്ക് നാടുകടത്തി ഗാസയെ സ്വന്തമാക്കാനുള്ള അമേരിക്കന്‍ പദ്ധതി തള്ളിക്കളയണമെന്നും കെ എന്‍ എം മര്‍കസുദഅവ അഭ്യര്‍ത്ഥിച്ചു.
കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍സുല്ലമി അധ്യക്ഷത വഹിച്ചു. എം അഹ്മദ്കുട്ടി മദനി, എഞ്ചി.അബ്ദുല്‍ ജബ്ബാര്‍, എന്‍ എം അബ്ദുല്‍ ജലീല്‍, പ്രൊഫ.കെ പി സകരിയ്യ, ഡോ.ജാബിര്‍ അമാനി, ഡോ.എ പി നൗഷാദ്, കെ എ സുബൈര്‍, പി ടി മജീദ് സുല്ലമി, ഫൈസല്‍ നന്മണ്ട, എ ടി ഹസ്സന്‍ മദനി, അഡ്വ.പി മുഹമ്മദ് ഹനീഫ, സി മമ്മു കോട്ടക്കല്‍, എം ടി മനാഫ് മാസ്റ്റര്‍, ഡോ.അനസ് കടലുണ്ടി, അബ്ദുസ്സലാം പുത്തൂര്‍, കെ എം കുഞ്മ്മദ് മദനി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, കെ പി മുഹമ്മദ് വയനാട്, മൂസ സുല്ലമി, എം കെ ശാക്കിര്‍, ബിപിഎ ഗഫൂര്‍, അലിമദനി മൊറയൂര്‍, ഡോ.ഫുക്കാര്‍ അലി, ഡോ. ഇസ്മായില്‍ കരിയാട്, സുഹൈല്‍ സാബിര്‍, പ്രൊഫ.ഷംസുദ്ദീന്‍ പാലക്കോട്, ഡോ.അന്‍വര്‍ സാദത്ത്,സി ടി ആയിശ,ഫഹീം പുളിക്കല്‍, ജിദ മനാല്‍ പ്രസംഗിച്ചു.