ആയഞ്ചേരി: സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിലെ മികച്ച പ്രകടനത്തിന് അഡ്വൈസർ എ. സുരേന്ദ്രന് വടകര ബ്രാഞ്ച് മാനേജർ അനീഷ് കെ.എം സ്നേഹാദരം നൽകി. 2025-26 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മാസത്തിൽ ഏറ്റവും ഉയർന്ന പ്രീമിയം സമാഹരിച്ച സ്ഥാപനത്തിലെ നമ്പർ വൺ താരം എന്ന നിലയിലാണ് ഇദ്ദേഹത്തെ ആദരിച്ചത്.
വിപണനത്തിലെ ദീർഘവീക്ഷണവും,ഉത്തര വാദിത്വത്തോടെയുള്ള സേവനവും കൊണ്ട് കഴിവ് തെളിയിച്ച സുരേന്ദ്രൻ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നിരവധി ക്ലെയിമുകളിലൂടെ ലക്ഷക്കണക്കിന് രൂപ അതിവേഗത്തിൽകസ്റ്റമേഴ്സിന് എത്തിച്ചത് ശ്രദ്ധേയമാണ്.
ബാങ്കോക്കിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ബിസിനസ് പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള അർഹതയും ഈ നേട്ടത്തിന്റെ ഭാഗമായി ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇത് കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ബ്രാഞ്ച് മാനേജർ അനീഷ് കെ.എം പറഞ്ഞു. നിലവിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ കൂടിയാണ് ഇദ്ദേഹം. സീനിയർ സെയിൽസ് മാനേജർ ബൈജീഷ് മരുന്നോളി ആശംസകൾ അറിയിച്ചു.
നേട്ടത്തിൽ പങ്കുവഹിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു. തുടർന്നും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതോടൊപ്പം നിങ്ങൾക്ക് അനുയോജ്യമായ പുതിയതും ഗുണമേന്മയുള്ളതുമായ പോളിസികൾക്കായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് എ.സുരേന്ദ്രൻ അഭ്യർത്ഥിച്ചു