കുറ്റ്യാടി: പ്രമുഖ വിദ്യാഭ്യാസ സമാന്തര സ്ഥാപനമായ എക്സോൺ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ആദരം 2025 പരിപാടി നടത്തി. സ്ഥാപനത്തിൽ പഠിച്ച് എസ്എസ്എസ്എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയാണ് ആദരിച്ചത്. ഫുൾ എ പ്ലസ് ലഭിച്ച 155 ലേറെ വിദ്യാത്ഥികളെയും മികച്ച വിജയം നേടിയ നൂറിലേറെ പേരെയും മൊമെൻ്റോ നൽകി പ്രത്യക ചടങ്ങിൽ ആദരിച്ചു.
കുറ്റ്യാടി പീസ് സ്ക്വയർ ഹാളിൽ നടന്ന പരിപാടിയിൽ രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. എക്സോൺ പ്രിൻസിപ്പാൾ സി.നൗഷാദ് അധ്യക്ഷത വഹിച്ച പരിപാടി ഷമീം അരീക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ അൻവർ പൈക്കളങ്ങാടി സ്വാഗതം പറഞ്ഞ ചടങ്ങിൽ വാസിൽ അരീക്കര, സമീന ചെറിയ കണ്ടി, റാഷിദ് സി.പി, അഷറഫ് ചേരാപുരം, സബീഷ് തൊട്ടിൽപ്പാലം, അശോകൻ മാസ്റ്റർ, സമീർ ഓണിയിൽ ആശംസകൾ നേർന്നു.ബാബു കക്കട്ടിൽ നന്ദി പ്രകാശിപ്പിച്ചു.