നന്മണ്ട: മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി എലത്തൂര്‍ ഈസ്റ്റ് മണ്ഡലം മാനവികതാ സന്ദേശ യാത്ര സംഘടിപ്പിച്ചു. കാക്കൂരില്‍ നിന്ന് ആരംഭിച്ച പദയാത്ര കാക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി റാലി ഫ്ലാഗ് ഓഫ് ചെയ്തു.
ഐ എസ് എം മണ്ഡലം ഭാരവാഹി ജാസിര്‍ നന്മണ്ട ജാഥാ കാപ്റ്റനായിരുന്നു. നന്മണ്ടയില് നടന്ന സമാപന സമ്മേളനം ഐ എസ് എം ജില്ലാ വൈസ് പ്രസിഡന്റ് മിസ്ബാഹ് ഫാറൂഖി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅവ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പുന്നശ്ശേരി, സെക്രട്ടറി റഫീഖ് മാസ്റ്റര്‍, എം ടി അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, എം സലിം, ആലിക്കുട്ടി മാസ്റ്റര്‍ പ്രസംഗിച്ചു.