നവോത്ഥാന നായകരുടെ പരിശ്രമങ്ങൾ നിഷ്ഫലമാക്കരുത്: ഡോ. ഹുസൈൻ മടവൂർ

Kozhikode

ആയഞ്ചേരി : വിശ്വാസ, സാമൂഹ്യ, വിദ്യാഭ്യാസ രംഗത്ത് പൂർവ്വീകരായ നവോത്ഥാന നായകർ നേടിത്തന്ന സംഭാവനകൾ തമസ്കരിക്കുന്ന പ്രവണത സമൂഹത്തെ പിന്നോട്ട് നയിക്കുമെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കെ എൻ എം സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ഡോ: ഹുസൈൻ മടവൂർ.

പുതിയ തലമുറയെ തിരിച്ചറിഞ്ഞ് സമൂഹത്തെ നയിക്കാൻ അവരെ പ്രാപ്തരാകണമെന്നും നവോത്ഥാന പ്രവർത്തനങ്ങൾക്ക് തുടർച്ചകളുണ്ടാവണമെന്നും അദ്ദേഹം തുടർന്നു. കേരള നദ് വത്തുൽ മുജാഹിദീൻ തിരുവള്ളൂർ മണ്ഡലം സംഘടിപ്പിച്ച ചതുർദിന സമ്മേളനത്തിന്റെ സമാപന സമ്മേളനം ആയഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് അബ്ദുൽ കരീം കോച്ചേരി അദ്ധ്യക്ഷത വഹിച്ചു. കേരള ജംഇയ്യത്തുൽ ഉലമ ജന.സെകട്ടറി മൗലവി ഹനീഫ് കായക്കൊടി, കെ.എൻ.എം. ജില്ലാ സെക്രട്ടറി എൻ.കെ.എം.സകരിയ്യ, മൗലവി അലി ശാക്കിർ മുണ്ടേരി തുടങ്ങിയവർ സംസാരിച്ചു.

ലഹരി വിരുദ്ധ പവലിയൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രൊഫ: അബ്ദുസ്സലാം ആവള അധ്യക്ഷത വഹിച്ചു. ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, സംസാരിച്ചു. കുടുംബ സംഗമം എം.ജി.എം സംസ്ഥാന സെക്രട്ടറി ഷമീമ ഇസ്ലാഹിയ്യ ഉദ്ഘാടനം ചെയ്തു. ഷമീമ മഫാസ് അധ്യക്ഷത വഹിച്ചു. സാജിദ ടീച്ചർ. പി.പി, ഫാത്തിമ ടീച്ചർ കാമിച്ചേരി, സാറ ടീച്ചർ ഒ.എം സംസാരിച്ചു. നവോത്ഥാന സമ്മേളനം കെ.എൻ.എം.പ്രസിഡണ്ട് സി.കെ.പോക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി.കെ.കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അസീം തെന്നല മുഖ്യഭാഷണം നിർവ്വഹിച്ചു. ഐ.എസ്.എം ജില്ലാ സെക്രട്ടറി ഷമീർ വാകയാട്, ഡോ പി പി. ജമാൽ, മിസ്ഹബ് സാനി, അഫ്സൽ സ്വലാഹി ആവള, നിഹാൽ തറോപ്പൊയിൽ സംസാരിച്ചു.