തിരൂർ: നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ ന്യൂതന ആശയങ്ങൾ ഉള്‍ക്കൊള്ളാനും അനുയോജ്യമായ രീതിയില്‍ കുട്ടികളുടെ മുമ്പില്‍ അവതരിപ്പിക്കാനും അധ്യാപകന് കഴിയണമെന്ന് കുറുക്കോളി മൊയ്തീൻ എം എൽ എ പറഞ്ഞു. സെൻ്റർ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻ്റ് റിസർച്ച് സെൻ്റർ ( സി ഐ ഇ ആർ ) തിരൂർ മണ്ഡലം സമിതി സംഘടിപ്പിച്ച മദ്രസ്സ അധ്യാപക പരിശീലനം താഴെപ്പാലം എ എ കെ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ എൻ എം മർക്കസുദ്ദഅവ ജില്ലാ സെക്രട്ടറി പ്രൊഫ: ടി. ഇബ്രാഹീം അൻസാരി മുഖ്യ പ്രഭാഷണം നടത്തി. സി.എം.പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു.അഫ്താഷ് ചാലിയം, റഷീദ് എടവണ്ണ,ആഷിഖ് അസ്ഹരി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. അബ്ദുൽ ലത്തീഫ് കാടഞ്ചേരി സി.ഐ. ഇ ആർ വാർഷിക മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. എം. സൈനുദ്ധീൻ, ഹുസൈൻ കുറ്റൂർ, ഐ.വി. അബ്ദുൽ ജലീൽ, വി.എം. മജീദ്, ജലീൽ തൊട്ടി വളപ്പിൽ, ആയിഷാബി പച്ചാട്ടിരി, സി.എം. സിദ്ധീഖ് ഹാജി, മുഫീദ് മങ്ങാട് എന്നിവർ സംസാരിച്ചു.